• 8 years ago
End Of The World; David Maede Come Up With Another Prediction

ക്രിസ്ത്യന്‍ ഗവേഷകനായ ഡേവിഡ് മീഡേ എന്നയാള്‍ അടുത്തിടെ ശ്രദ്ധേയമായ ഒരു പ്രവചനം നടത്തിയിരുന്നു. സെപ്റ്റംബര്‍ 23ന് നിബിറു എന്ന ഗ്രഹം ഭൂമിയെ വന്നിടിക്കുമെന്നും അതോടെ ലോകം അവസാനിക്കും എന്നുമായിരുന്നു പ്രവചനം. ബൈബിളിനെ ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവചനങ്ങളത്രേ. എന്നാല്‍ ഭൂമിയെ അവസാനിപ്പിക്കാന്‍ മീഡേ പറഞ്ഞത് പോലെ നിബിറു വന്നില്ല. നിബിറുവിനെ കുറിച്ചുള്ള പ്രവചനം ലോകത്തെ ആകെ ആശങ്കയിലാഴ്ത്തിയിരുന്നു. നിബിറു വരാത്തത് അല്‍പം ക്ഷീണമുണ്ടാക്കിയെങ്കിലും ഡേവിഡ് മീഡേ പ്രവചനം അവസാനിപ്പിച്ചിട്ടില്ല. ഇത്തവണയും ബൈബിളിനെ തന്നെയാണ് കൂട്ട് പിടിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭൂമിയില്‍ വലിയ പ്രളയമുണ്ടായതായും നോഹയുടെ പെട്ടകത്തില്‍ ചില ജീവികളും മനുഷ്യനും രക്ഷപ്പെട്ടതായും ബൈബിളിലെ പഴയ നിയമത്തില്‍ പറയുന്നുണ്ട്. ഇതാവര്‍ത്തിക്കുമെന്നാണ് പുതിയ പ്രവചനം. അന്ന് സംഭവിച്ചത് പോലുള്ള വലിയ പ്രളയം ഭൂമിയെ മൂടും. മനുഷ്യനും സകല ജീവജാലങ്ങളും നശിക്കും. ഭൂമിയില്‍ ജീവന്‍ അവശേഷിക്കുക വിശ്വാസികളായ മനുഷ്യരില്‍ മാത്രമായിരിക്കുമെന്നും ഡേവിഡ് മീഡേ പ്രവചിക്കുന്നു.

Category

🗞
News

Recommended