മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കസബ നേരത്തെ തന്നെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വനിതാ കമ്മീഷനില്‍ നിന്ന് പോലും വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. അന്നൊന്നും എതിര്‍പ്പുയര്‍ത്താത്ത ഫാന്‍സാണ് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം കെട്ടഴിച്ച് വിട്ടത്. സ്ത്രീവിരുദ്ധമെന്ന് ചൂണ്ടിക്കാണിക്കാവുന്ന നിരവധി രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. അവയില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത് മമ്മൂട്ടിയുടെ കഥാപാത്രം ഒരു വനിത പോലീസ് ഓഫീസറുടെ ബെല്‍റ്റിനകത്ത് കൈയിട്ട് ഡയലോഗ് പറയുന്നതാണ്. ഈ രംഗത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.കസബയിലെ വിവാദരംഗത്ത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഉത്തരാഖണ്ഡ് മോഡലായ ജ്യോതി ഷാ ആണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് ജ്യോതി പ്രതികരിച്ചിരിക്കുന്നത്.ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചതാവും കസബയിലെ വിവാദ രംഗമെന്നും ജ്യോതി പറയുന്നു. സിനിമയില്‍ കാണിക്കേണ്ടത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ്.സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്.
Category
🗞
News