• 7 years ago
വിദേശ മണ്ണില്‍ നിന്നും ഒരു ആത്മീയ നേതാവ് വരുമെന്നും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരിക്കുമെന്നും ഹിന്ദു പുരാണങ്ങളില്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍. യൂട്യൂബില്‍ പ്രചരിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ അഭിമുഖത്തെ അടിസ്ഥാനമാക്കി ഉര്‍ദു ദിനപ്പത്രമായ സിയാസത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് വിദേശത്ത് നിന്നെത്തുമെന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിരുന്നു. ഭവിഷ്യ പുരാണത്തിലെ പ്രതിസര്‍ഗത്തിലാണ് മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. 'മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് പശ്ചിമേഷ്യയിലാകും ജനിക്കുകയെന്ന് ഭവിഷ്യ പുരാണത്തില്‍ പറയുന്നുണ്ട്. പശ്ചിമേഷ്യയില്‍ ജനിക്കുന്ന മഹാമദ് സമൂഹത്തില്‍ നിലകൊള്ളുന്ന അഴിമതികളും, ജനങ്ങളുടെ ദുശ്ശീലങ്ങളും തുടച്ചുനീക്കുമെന്നും പുരാണത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Category

🗞
News

Recommended