• 6 years ago
ലോകത്ത് പുരുഷന്‍മാരേക്കാള്‍ വേതനം പറ്റുന്ന സ്ത്രീകളുള്ള മേഖലകള്‍ അപൂര്‍വ്വമായിരിക്കും. എന്നാല്‍ അശ്ലീല സിനിമ മേഖലയില്‍ പുരുഷന്‍മാരേക്കാള്‍ പ്രതിഫലം സ്ത്രീകള്‍ക്കാണ്. അശ്ലീല സിനിമകളിലെ പുരുഷന്‍മാരേക്കാളും അറിയപ്പെടുന്നതും സ്ത്രീകള്‍ തന്നെ.എന്നാല്‍ വലിയ പ്രതിഫലം പറ്റുന്നുണ്ടെങ്കിലും മേഖലയില്‍ സ്ത്രീകളുടെ കാര്യം അത്ര ആശാവഹം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്ലീല സിനിമ നായികമാരുടെ ആത്മഹത്യാ വാര്‍ത്തകളാണ് അടുത്തിടെ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്.ഏറ്റവും ഒടുവില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഒലീവിയ ലുവ എന്ന ഒലീവിയ വോള്‍ട്ടയര്‍ ആണ് ഒടുവില്‍ ജീവന്‍ വെടിഞ്ഞത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച അഞ്ചാമത്തെ മരണം ആണിത്. എന്താണ് അശ്ലീല സിനിമ മേഖലയില്‍ സംഭവിക്കുന്നത്?ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള അശ്ലീല സിനിമ താരം ആയിരുന്നു ഒലീവിയ ലുവ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞായിരുന്നു ഇത്.

Category

🗞
News

Recommended