• 7 years ago
Poornima Indrajith Reloaded, she started anchoring another programme on TV.

അഭിനയത്തില്‍ സജീവമല്ലെങ്കിലും പൂര്‍ണ്ണിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സ്വന്തം ബൂട്ടീക്കുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ അവതാരക വേഷത്തില്‍ താരം സ്‌ക്രീനിലെത്താറുണ്ട്. ച്ച പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അടുത്തിടെ മിനിക്കോയി സന്ദര്‍ശനം നടത്തിയിരുന്നു. ഓഖി ഭീഷണി തുടരുന്നതിനിടയില്‍ താരത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാധകര്‍ തിരക്കിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരക്ഷിതയായി തിരിച്ചെത്തിയെന്ന് താരം മറുപടി നല്‍കിയത്. ലക്ഷദ്വീപ് യാത്രയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഓഖി ഭീഷണി തുടരുന്നതിനിടയില്‍ തന്റെ സുരക്ഷയെക്കുറിച്ച് ആരാഞ്ഞവര്‍ക്ക് നന്ദി പറഞ്ഞ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സുരക്ഷിതയാണെന്ന് താരം വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന മേഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയുടെ ചിത്രീതകരണവുമായി ബന്ധപ്പെട്ടാണ് പൂര്‍ണ്ണിമ ലക്ഷദ്വീപിലേക്ക് പോയത്. പരിപാടി ചാനലില്‍ പ്രേക്,പേണം ചെയ്തതോടെയാണ് ഈ രഹസ്യം പരസ്യമായത്.

Recommended