• 7 years ago
What Is Ockhi Cyclone?

ദക്ഷിണേന്ത്യയില്‍ വൻ നാശം വിതക്കുകയാണ് ഓഖി. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകർക്കിടയില്‌ ഉഷ്ണ മേഖലാ ചുഴലിക്കാറ്റുകളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരം പേര് ഉപയോഗിക്കുന്നത്. ഓഖി എന്നാല്‍ കണ്ണ് എന്നാണ് അർഥം. ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിൻറെ വേഗത. 80-100 കിലോമീറ്റർ വേഗത്തില്‍ കേരളതീരത്തും വീശും. കാറ്റിൻറെ കേന്ദ്രഭാഗം തിരുവനന്തപുരത്ത് നിന്ന് 150 കിലോമീറ്റർ അകലെയാണ്. കാറ്റും മഴയും മൂലം ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. തെക്കന്‍ കേരളത്തിലും തിഴ്‌നാട്ടിലുമാണ് കൂടുതല്‍ മഴയ്ക്കു സാധ്യത. ലക്ഷദ്വീപില്‍ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പൂന്തുറയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി പോയ നൂറോളം മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. 13 പേര്‍ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. ശേഷിക്കുന്ന മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കായി നാവിക സേനയും വ്യോമസേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുകയാണ്. അടുത്ത 23 മണിക്കൂറില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Category

🗞
News

Recommended