Skip to playerSkip to main contentSkip to footer
  • 1/25/2020
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ഏറെ ആഘോഷിക്കപ്പെട്ട താരമാണ് ഋഷഭ് പന്ത്. കരിയറിന്റെ തുടക്കകാലത്ത് ഇത് ശരി വെക്കുന്ന വിധം മികച്ച പ്രകടനങ്ങൾ പന്ത് പുറത്തെടുത്തിരുന്നെങ്കിലും പിന്നീടങ്ങോട്ട് പന്തിന് തന്റെ കഴിവ് തെളിയിക്കുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ല.ഒട്ടേറെ അവസരങ്ങൾ ടീമിൽ പന്തിന് ലഭിച്ചെങ്കിലും ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിംഗിലും പന്ത് നിരവധി പിഴവുകള്‍ കാഴ്ച്ചവെച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോളിതാ പന്തിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകനായ രവിശാസ്ത്രി.

വിക്കറ്റ് കീപ്പിങിൽ ഒരു സൗഭാവിക പ്രതിഭയുള്ള താരമല്ല പന്തെന്നാണ് രവിശാസ്ത്രിയുടെ അഭിപ്രായം. സഹജമായ കീപ്പിങ് കഴിവുകളല്ല പന്തിനുള്ളത് കഠിനാദ്ധ്വാനം ചെയ്‌തില്ലെങ്കിൽ കരിയറിൽ എങ്ങുമെത്താതെ പോകുമെന്നും ശാസ്ത്രി തുറന്ന് പറഞ്ഞു.

കഠിനമായി അദ്ധ്വാനിച്ചാൽ മാത്രമെ ഇനി വിക്കറ്റ് കീപ്പിങ്ങിൽ പന്തിന് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുകയുള്ളു. പന്തും അത് മനസ്സിലാക്കി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. കീപ്പിങ്ങിൽ മാത്രമല്ല ബബാറ്റിങ്ങിലും പന്ത് മെച്ചപ്പെടാനുണ്ട്.സ്വന്തം കളി മനസിലാക്കാനും, ടീം ആവശ്യപ്പെടുന്നത് എന്താണെന്ന് മനസിലാക്കി കളിക്കാനും പന്ത് കൂടുതൽ ശ്രദ്ധ പുലർത്തണം.ബിഗ് ഹിറ്റുകള്‍ക്ക് ശ്രമിക്കുന്നതിനൊപ്പം റിസ്‌കുകള്‍ കണക്കു കൂട്ടി കളിക്കാനാണ് ഞാൻ പന്തിനെ എപ്പോളും ഉപദേശിക്കാറുള്ളത്-ശാസ്ത്രി പറഞ്ഞു.

എതിർടീമിന് നാശം വിതക്കാൻ ശേഷിയുള്ള കളിക്കാരനാണ് പന്ത്. അയാളൊരു ബിഗ് ഹിറ്ററാണ്. ആ റോളിലേക്കാണ് പന്ത് ഇണങ്ങേണ്ടത്. ക്രീസിലെത്തുമ്പോൾനെല്ലാ ഡെലിവറിയിലും പന്ത് സിക്സർ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

Category

🗞
News

Recommended