• 5 years ago
കൊറോണ ഭീതിയെ തുടർന്ന് ഐപിഎൽ മത്സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യൻ താരമായ മഹേന്ദ്രസിംഗ് ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകകപ്പിലെ ന്യൂസിലൻഡിനെതിരായ സെമി മത്സരത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്ന ധോണിക്ക് ടീമിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ഐപിഎല്ലിൽ പ്രകടനമികവ് തെളിയിക്കേണ്ടതായുണ്ട്. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാലും ധോണി ഇന്ത്യൻ ടീമിലെത്തൻ സാധ്യത വിരളമാണെന്നാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദ്ര സേവാഗ് പറയുന്നത്.

ധോണി ടീമിലേക്ക് മടങ്ങിയെത്തുകയാണെങ്കിൽ ഏത് പൊസിഷനിലാണ് ധോണിയെ കളിപ്പിക്കാനാവുക എന്നാണ് സേവാഗ് ചോദിക്കുന്നത്. കെ എൽ രാഹുൽ മികച്ച ഫോമിലാണുള്ളത് കൂടാതെ പന്തും ടീമിലുണ്ട്.ഇവരെ മാറ്റേണ്ട കാര്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും സേവാഗ് പറഞ്ഞു.

അതെസമയം ന്യൂസിലാന്‍ഡില്‍ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ തോറ്റുമടങ്ങിയ ടീമിനെ ആശ്വസിപ്പിക്കാനും സെവാഗ് മറന്നില്ല. ഇന്ത്യൻ നായകനായ വിരാട് കോലിയുടെ ഫോമിനെ പറ്റിയും സേവാഗ് പ്രതികരിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയേക്കാള്‍ മികവ് പുലര്‍ത്തുന്നവരാണ് ന്യൂസിലൻഡ് . കോലിക്ക് ഇപ്പോൾ സംഭവിച്ചത് പോലെ മുൻ താരങ്ങളായ സച്ചിൻ,സ്റ്റീവ് വോ,കാലിസ് എന്നിവർക്കെല്ലാം പല ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ടെന്നും സേവാഗ് ചൂണ്ടിക്കാട്ടി.
#ധോണീ

Category

🗞
News

Recommended