Skip to playerSkip to main contentSkip to footer
  • 3/13/2020
തന്റെ മുൻ പ്രണയത്തെ കുറിച്ചും അതിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ദീപിക പദുക്കോൻ തുറന്നു വെളിപ്പെടുത്തൽ നടത്തിയതാണ് ഇപ്പോൾ ആരധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്. അയാൾ തന്നെ വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ പ്രണയം തകർന്നത് എന്നും. നിരാശയിൽനിന്നും പുറത്തുകടക്കാൻ ഏറെ ബുദ്ധിമുട്ടി എന്നുമാണ് ദീപിക തുറന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

'ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു. ലൈംഗികത എന്നാല്‍ എന്നെ സംബന്ധിച്ച ശാരീരികം മാത്രമല്ല, മാനസികവുമായിരുന്നു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. പ്രണയം തകര്‍ന്നപ്പോള്‍ ഞാൻ വല്ലാതെ വേദനിച്ചു. അയാള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കി. കാരണം അയാള്‍ എന്റെ മുന്‍പില്‍ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു.

എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ എന്റെ മനസ്സില്‍ നിന്നും പുറത്താക്കാന്‍ ഒരുപാട് സമയമെടുത്തു. ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതൊരു പതിവായപ്പോൾ അയാള്‍ക്കാണ് പ്രശ്‌നമുള്ളതെന്ന് എനിക്ക് മനസ്സിലായി. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ബന്ധങ്ങൾ തുടരാനാകില്ല' ദീപിക പറഞ്ഞു.

മുൻ കാമുകന്റെ പേര് പറയാതെയാണ് ദീപിക ഇക്കാര്യങ്ങൾ തുറന്നു വെളിപ്പെടുത്തിയത്. എന്നാൽ രൺബീർ കപൂറിനോട് ചേർത്താണ് ദീപികയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. ബച്ചനാ ഹേ ഹസീനോ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരുടെയും വേർപിരിയൽ വലിയ വർത്തയാവുകയും ചെയ്തു.
ര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കി #വാർത്ത, #സിനിമ, #സിനിമ താരങ്ങൾ, #ദീപിക പദുക്കോൺ,

Category

🗞
News

Recommended