Skip to playerSkip to main contentSkip to footer
  • 1/3/2020
അഭിനയത്തിൽ തുടങ്ങി നിർമ്മാണത്തിലും സംവിധാനത്തിലും വരെ താൻ മികച്ചതെന്ന് തെളിയിച്ച അഭിനയതാവാണ് പൃഥ്വിരാജ്. താരത്തിന്റെ ഈ വളർച്ച ഇന്ത്യൻ സിനിമ തന്നെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്നാൽ സിനിമയുടെ സാങ്കേതിക വിഷയങ്ങളെ കുറിച്ച് ചോദിച്ചതിന് തന്നെ ഒരു സിനിമയിൽനിന്നും പുറത്താക്കിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയണ് പൃഥ്വിരാജ്. ഭാവിയിൽ ഒരു ഫിലിം സ്കൂൾ തുടങ്ങുമോ എന്ന ആരാധകന്റെ ചോദ്യത്തിൻ മറുപടി പറയുമ്പോഴാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാൻ ഫിലിം സ്കൂളിൽ പോയിട്ടില്ല തീയറ്ററിക്കലി സിനിമയുടെ ഒരു മേഖലയെക്കുറിച്ചും ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ട് ഒരു ഫിലിം സ്കൂൾ എത്രത്തോളം പ്രായോഗികമാണ് എന്നും അതുകൊണ്ട് വിദ്യാർത്ഥികൾക്ക് എത്രത്തോളം ഗുണം ലഭിക്കും എന്നതിനെകുറിച്ചും ധാരണയില്ല. ഞാൻ മനസിലാക്കിയിടത്തോളം സിനിമയിലെ ഒട്ടുമിക്ക കാര്യങ്ങളും പഠിപ്പിക്കാൻ സാധിക്കില്ല. പഠിക്കാനെ സാധിക്കു. ഇന്ന് സിനിമ പഠിക്കുക എന്നത് കുറേക്കൂടി എളുപ്പമാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് വരെ സിനിമയെടുക്കുന്ന കാലമാണ്.

ഞാൻ സിനിമയിൽ വരുന്ന സമയത്ത് ഡിജിറ്റൽ ക്യാമറകൾ വന്നിട്ടില്ല. ഫിലിം സ്റ്റോക്കിൽ ഷൂട്ട് ചെയ്യുന്ന സമയമാണ്. സിനിമയുടെ സങ്കേതിക കാര്യങ്ങൾ പഠിക്കണം എന്ന ആഗ്രഹത്തിൽ നിരവധി ഫിലിം മേക്കേഴ്സിനോട് ഈ സിനിമ ഏത് ഫിലിം സ്റ്റോക്കിലാണ് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിക്കുമായിരുന്നു. അതെല്ലാം ഞാൻ എഴുതിയെടുക്കും പഠിക്കും. ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചതിന് എന്നെ ഒരു സിനിമയിൽനിന്നും പുറത്താക്കിയിട്ടുണ്ട്. അതോടുകൂടി ഞാൻ ചോദ്യങ്ങൾ നിർത്തിയിരുന്നു എങ്കിൽ സിനിമയെ കുറിച്ച് പഠിക്കുവാൻ സാധിക്കുമായിരുന്നില്ല പൃഥ്വി പറഞ്ഞു,

Category

🗞
News

Recommended