Skip to playerSkip to main contentSkip to footer
  • 12/30/2019
ലൂസിഫർ സിനിമ കണ്ട ശേഷം രജനീകാന്ത് തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം പൃഥ്വിരാജിന് നൽകിയിരുന്നു എന്ന വർത്ത നേരത്തെ താന്നെ പുറത്തുവന്നിരുന്നു. പൃഥ്വി തന്നെയയിരുന്നു ഇക്കാര്യം വ്യക്തമാകിയത്. ഇപ്പോഴിതാ അക്കാര്യാത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം. ജീവിതത്തിൽ അത്ര വലിയ സോറി നോട്ട് മറ്റാർക്കും അയച്ചിട്ടില്ല എന്നാണ് ആ സിനിമ ചെയ്യാൻ കഴിയാത്തതിനെ കുറിച്ച് പൃഥ്വി പറയുന്നത്.

'രജനി സർ ശരിക്കും ഒരു ആണ്ടർ റേറ്റഡ് ആക്ടർ ആണ്. അദ്ദേഹം ഒരു ഗംഭീര അഭിനയതാവണ് എന്ന് ഞാൻ വിശ്വസികുന്നു. ദളപതി പോലുള്ള സിനിമകൾ കാണുമ്പോൾ നമുക്കത് മനസ്സിലാകും. എനിക്ക് അദ്ദേഹവുമായി പേഴ്സണൽ ബാന്ധവുമുണ്ട്. പണ്ട് കോഴിക്കോട് കാക്കി എന്ന സിനിമ അഭിനയിക്കുന്ന സമയത്താണ് അത്.

രാവിലെ എണീറ്റ് ജിമ്മിൽ പോകാൻ ഒരുങ്ങുമ്പോൾ ചെന്നൈ നമ്പരിൽനിന്നും ഒരു കോൾ വരുന്നു. തലേദിവസം രാത്രിയും അതേ നമ്പരിൽ നിന്നും കോളുകൾ വന്നിരുന്നു. പക്ഷേ ഫോൺ സൈലന്റായിരുന്നതിനാൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഫോൺ ഞാൻ അറ്റന്റ് ചെയ്തപ്പോൾ രജനി സാർക്ക് പേശണം എന്ന് ഒരാൾ പറഞ്ഞു. ആദ്യം ഞാനതത്ര കാര്യമായി എടുത്തില്ല. പത്ത് സെക്കൻഡ് കഴിഞ്ഞപ്പോൾ രജനി സർ ഫോണിൽ വന്നു.

മൊഴി എന്ന സിനിമ കണ്ട് ശേഷമാണ് തലേന്ന് അദ്ദേഹം ഫോൺ ചെയ്തത്. അദ്ദേഹത്തിന് ആ കോൾ ചെയ്തതുകൊണ്ട് ഒന്നും കിട്ടാനില്ല. അരമണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു, കണ്ണാ എന്നൊക്കെയാണ് എന്നെ വിളിച്ചത്. പിന്നീട് ലൂസിഫറിന് ശേഷവും അദ്ദേഹം വിളിച്ചു. അദ്ദേഹത്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം എനിക്ക് തന്നു. പക്ഷേ ആടുജീവിതം എന്ന സിനിമ കാരണം എനിക്കത് ചെയ്യാൻ സാധിച്ചില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണാവസരവും ഭാഗ്യവുമാണ് ഈ അവാസരം, പക്ഷേ മറ്റൊരു സിനിമക്കായി ഞാൻ സമയം മാറ്റിവച്ചിട്ടുള്ളതിനാൽ എനിക്കതിന് സധിക്കില്ല എന്ന് ഞാൻ പറഞ്ഞു. ജീവിതത്തിൽ അത്ര വലിയ സോറി നോട്ട് ഞാൻ ആർക്കും അയച്ചിട്ടില്ല. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യക്കാണ് ഞാൻ അത് അയച്ചത്. എന്നെങ്കിലും അങ്ങനെ ഒരു അവസരം എനിക്ക് ലഭിക്കട്ടെ പൃഥ്വി പറഞ്ഞു.

Category

🗞
News

Recommended