Skip to playerSkip to main contentSkip to footer
  • 12/20/2019
മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ എന്ന പേര് ഏറ്റവുമധികം ചേരുക പൃഥ്വിരാജിനാണ് എല്ലാ നിലയ്ക്കും പൃഥ്വി ഒരു സൂപ്പർ സ്റ്റാർ തന്നെ. ലൂസിഫറിലൂടെ താനൊരു മികച്ച സംവിധായകാനാണ് എന്ന് പൃഥ്വി തെളിയിച്ചു. സ്വന്തം നിർമ്മാണ കമ്പനിയിൽ സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു പൃഥ്വി. എന്നാൽ നിർമ്മാണ കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത് പൃഥ്വിയുടെ ഭാര്യ സുപ്രിയ ആണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിനിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് താനാണ് എന്ന് സുപ്രിയ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'കഥ കേൾക്കുന്നത് മുതലങ്ങോട്ടുള്ള കാര്യങ്ങൾ ഞാനാണ് ചെയ്യാറുള്ളത്. കഥ ഇഷ്ടപ്പെട്ടാൽ അത് കേൾക്കാൻ പൃഥ്വിയോട് പറയും. എന്റെ അഭാവത്തിൽ ചെക്ക് ഒപ്പിടലല്ലാത്ത മറ്റുപണികളൊന്നും പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ ഞാൻ പൃഥ്വിക്ക് നൽകാറില്ല.

പലപ്പോഴും പൃഥ്വി ഒരു നടനായാണ് ചിന്തിക്കുക, അദ്ദേഹം ഒരു നിർമ്മാതാവായി ചിന്തിക്കുന്നില്ല എന്നതാണ് എന്റെ പ്രശ്നം. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ ഒരു നടന്റെ രീതിയിലാണ് പൃഥ്വി ചിന്തിക്കുക. അപ്പോൾ കൂടുതൽ പണം ചിലവാകും. ചിലവിനെകുറിച്ച് പൃഥ്വി ചിന്തിക്കാറില്ല. നടനെന്ന രീതിയിൽ ചിന്തിക്കുമ്പോൾ അത് ശരിയാണ്. പക്ഷേ ഒരു നിർമ്മാതാവിന്റെ ആംഗിളിൽനിന്നുകൊണ്ട് ചിലവ് പരമാവധി കുറക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. സുപ്രിയ പറഞ്ഞു.

Category

🗞
News

Recommended