• 6 years ago
പൊലീസുകാരുടെ ‘കള്ളക്കളി'കള്‍ക്കും ഇനി വിട
സേനയ്ക്കു ഇനി ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) വയർലെസ് സെറ്റുകൾ

പൊലീസുകാരുടെ ‘കള്ളക്കളി' കള്‍ക്കും ഇനി വിട ,സേനയ്ക്കു ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) വയർലെസ് സെറ്റുകൾ വാങ്ങാൻ തീരുമാനം.
സന്ദേശ ചോർച്ച തടയുന്നതിനൊപ്പം പൊലീസുകാരുടെ ‘കള്ളക്കളി’കളും ഇനി നിലയ്ക്കും.കേരള പൊലീസ് ഇന്ത്യയിലാദ്യമായി ഡിഎംആറിന്റെ ടയർ 3 സാങ്കേതികവിദ്യയാണു നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലാണു നടപ്പാക്കുക. പൊലീസ് നവീകരണ ഫണ്ടിൽനിന്നു 15 കോടി രൂപ ഇതിനായി മാറ്റിവച്ചു. ടെൻഡർ നടപടി അന്തിമ ഘട്ടത്തിലാണ്.

ഡിജിറ്റൽ മൊബൈൽ റേഡിയോ വയർലെസ് സെറ്റുകളുടെ പ്രത്യേകത ഇവയാണ്

സംഭാഷണം കോഡ് ചെയ്താണു വയർലെസ് സെറ്റിൽനിന്നു പുറത്തേക്കു പോകുന്നത്. മറ്റുള്ളവർക്കു കേൾക്കാൻ കഴിയില്ല.

∙ഏതു സെറ്റിൽനിന്ന് ആര്, എവിടെനിന്നു വിളിക്കുന്നു എന്നു കൺട്രോൾ റൂമിൽ അറിയാം. സെറ്റ് കയ്യിലുള്ളവർക്കും ഉറവിടം സ്ക്രീനിൽ കാണാം

ഒരു വിവരം ലഭിച്ചാൽ പൊലീസ് സംഘം എത്ര മിനിറ്റിനകം സ്ഥലത്തെത്തിയെന്ന് അറിയാം

എസ്എംഎസ്, ചിത്രങ്ങൾ, വോയ്സ് മെസേജ്, ഡേറ്റ എന്നിവ കൈമാറാം

സെറ്റ് നിശ്ചിത സമയത്തിലേറെ പ്രവർത്തിക്കാതിരുന്നാലോ മറിഞ്ഞുവീണു കിടന്നാലോ കൺട്രോൾ റൂമിൽ അലർട്ട് ലഭിക്കും. ഉപയോഗിക്കുന്നയാൾക്ക് അപകടം പറ്റിയതായി അതുവഴി മനസ്സിലാക്കാം.

∙ കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ റിമോട്ട് കില്ലിങ് വഴി പ്രവർത്തനരഹിതമാക്കാം. തിരികെ ലഭിക്കുമ്പോൾ വീണ്ടും പ്രവർത്തിപ്പിക്കാം.

∙ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി സംസാരിക്കാം. കമ്മിഷണർക്കു വേണമെങ്കിൽ എസ്ഐമാരുമായി മാത്രമായും ഡിസിപിക്ക് എസിമാരുമായും സംസാരിക്കാം.

Category

🗞
News

Recommended