Skip to playerSkip to main contentSkip to footer
  • 12/29/2017
State Government to take action against Palakkad School in Mohan Bhagawat flag hoisting controversy.
പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക്. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ ചട്ടപ്രകാരം അനുമതിയില്ല. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജനപ്രതിനിധിയോ പ്രധാന അധ്യാപകനോ മാത്രമേ പതാക ഉയര്‍ത്താന്‍ അനുമതിയുള്ളൂ എന്നിരിക്കെയാണ് മോഹന്‍ ഭാഗവതിന്റെ പതാകയുയര്‍ത്തല്‍ നടന്നത്. സംഭവത്തെക്കുറിച്ച് തഹദീല്‍ദാറും ഇന്റലിജന്‍സും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

Category

🗞
News

Recommended