• 7 years ago
Hindustan is a country of Hindus but doesn’t exclude others: RSS chief Mohan Bhagwat.

'ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതും ജര്‍മ്മനി ജര്‍മ്മന്‍കാരുടേതും അമേരിക്ക അമേരിക്കക്കാരുടേതുമാണെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെന്ന് RSS മേധാവി മോഹന്‍ ഭാഗവത്. എന്നാല്‍ അതിനര്‍ത്ഥം നമ്മുടെ രാജ്യം മറ്റുള്ളവരുടേത് കൂടി അല്ല എന്നല്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോറില്‍ കോളേജ് വിദ്യാര്‍ത്ഥികളായ ആര്‍.എസ്.എസ് വളന്റിയര്‍മാരുടെ റാലിയെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളും എല്ലാം ഹിന്ദു എന്ന സംജ്ഞക്കുള്ളില്‍ വരും. ഭാഗവത് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒറ്റയ്ക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഭാഗവത് റാലിയില്‍ അഭിപ്രായപ്പെട്ടു. ഒരു നേതാവിനോ പാര്‍ട്ടിയ്‌ക്കോ രാജ്യത്തെ മികച്ചതാക്കാന്‍ കഴിയില്ല. പണ്ടുകാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ ഇന്ന് കലിയുഗത്തില്‍ സര്‍ക്കാരിനേയാണ് വികസനത്തിനായി ആശ്രയിക്കുന്നത്.

Category

🗞
News

Recommended