Delhi Police detained Congress MPs including Rahul Gandhi during protest march to Vijay Chowk | പാര്‍ലമെന്റില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. വിജയ് ചൗക്കില്‍ വെച്ചാണ് രാഹുൽ ഗാന്ധി എംപി നയിച്ച മാര്‍ച്ച് പോലീസ് തടഞ്ഞത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാർച്ചിൽ പങ്കെടുത്ത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുത്തു. കെസി വേണുഗോപാല്‍, രണ്‍ജീത് രഞ്ജന്‍, മാണിക്കം ടാഗോര്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, കൊടിക്കുന്നില്‍ സുരേഷ് അടക്കമുളള എംപിമാരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
Category
🗞
News