Skip to playerSkip to main contentSkip to footer
  • 3/10/2022
NX 350h-ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ലെക്സസ്. 64.90 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര എസ്‌യുവി ഒരൊറ്റ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിനിലും മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. 2022 ലെക്സസ് NX ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്ററുകളില്‍ ബുക്ക് ചെയ്യാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിച്ചാല്‍, പ്രാരംഭ പതിപ്പിന് 64.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ലക്ഷ്വറി വേരിയന്റിനായി 69.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. അതേസമയം ഉയര്‍ന്ന വേരിയന്റായ F-സ്പോര്‍ട്ടിനായി 71.60 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നൽകണം.

Category

🚗
Motor

Recommended