ദുൽഖർ ആദ്യമായി മുഴുനീള പോലീസ് വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് 'സല്യൂട്ട്'. ജനുവരി പതിനാലിന് തീയറ്ററുകളിൽ ചിത്രം എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇപ്പോൾ ആവേശം ഇരട്ടിയാക്കി ചിത്രത്തിൻറെ ട്രെയിലറിനെകുറിച്ചുള്ള ഒരു അപ്‌ഡേറ്റും വന്നിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിൻറെ ട്രയിലർ പുറത്തിറങ്ങും.
Category
😹
Fun