പത്തനംതിട്ട ജില്ലയിൽ മഴ കനക്കുന്നതിനൊപ്പം നാശനഷ്ടവും കൂടുന്നു. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വിവിധ പ്രദേശങ്ങളിൽ ഗൃഹോപകരണ സാധനങ്ങൾ ഉൾപ്പടെയുള്ളവ കനത്ത ഇടിമിന്നലിൽ നശിച്ചു. കനത്ത കാറ്റിലും മഴയിലും വലിയ കൃഷി നാശമാണ് ജില്ലയിൽ ഉണ്ടായത്. ജില്ലയിൽ നദീതീരങ്ങളിൽ കഴിയുന്നവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ കഴിയുന്നവരും അതീവജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്
Category
🗞
News