1983 ലോകകപ്പ് വിജയത്തിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയിൽ ഇന്ത്യൻ ടീം അംഗങ്ങളെ അവതരിപ്പിക്കാൻ 2000ഓളം പേരെ ഓഡിഷൻ ചെയ്തു എന്ന് സംവിധായകൻ സാജിദ് ഖാൻ. “ഇവർക്ക് ക്രിക്കറ്റ് കളിച്ചാൽ മാത്രം പോര, ഇതിഹാസങ്ങൾ കളിച്ചതുപോലെ കളിക്കണം. ഓരോ കഥാപാത്രങ്ങളുടെയും കാസ്റ്റിംഗിനു സമയമെടുത്തു. അതിപ്പോ റോജർ ബിന്നി ആയാലും സയ്യിദ് കിർമാനി ആയാലും മദൻ ലാലോ സുനിൽ ഗവാസ്കറോ ആയാലുമൊക്കെ അങ്ങനെ തന്നെ. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മഹാനായ ബാറ്ററെപ്പോലെ പെരുമാറണമെന്ന് ഞാൻ താഹിർ രാജ് ഭാസിനോട് പറഞ്ഞു.”- കബീർ ഖാൻ പറഞ്ഞു.
Category
😹
Fun