Skip to playerSkip to main contentSkip to footer
  • 12/12/2021
തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തലൈവന്‍’ രജനീകാന്തിന്റെ ജന്മദിനമാണ് ഇന്ന്. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുപ്പിലാണ്. രജനി ഫാന്‍ മൻട്രങ്ങള്‍ ഇന്നത്തേക്ക് വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നാണ് വിവരം. രജനീകാന്ത് എന്ന പ്രതിഭാശാലിയായ നടന്റെ അഭിനയജീവിതം അണ്ണാത്തേ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ. രജനികാന്ത് തൻ്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമാണ് രജനികാന്തിന് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്. സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം താരത്തിന് ആരോഗ്യനില മോശമായിരുന്നു, ഇപ്പോൾ കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ ശസ്ത്രക്രിയയ്ക്ക് ശേഷം താരം വിശ്രമത്തിലാണ്. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് രജനീകാന്ത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Category

😹
Fun

Recommended