Skip to playerSkip to main contentSkip to footer
  • 12/6/2021
ചുരുളി എന്ന ലിജോ ജോസ് സിനിമ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്ക് ഇനിയും നിറം മങ്ങിയിട്ടില്ല. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷം സിനിമ പ്രദര്‍ശിപ്പിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു. ജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര യാത്ര പരിചയമുള്ള ഒരു പ്രേക്ഷകന് അദ്ദേഹത്തിന്‍റെ ചിത്രം കാണാനിരിക്കുമ്പോൾ ഒരു പ്രതീക്ഷയുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ ഒരു പ്രവചനാതീത അനുഭവം അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമ്മാനിക്കുമെന്നുള്ളത്. ‘ചുരുളി’ എന്ന പുതിയ ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം ഓ ടി ടി വഴി പ്രേക്ഷകരിലേക്കെത്തുമ്പോൾ, ദുർഗ്രഹമായ ആശയങ്ങളെ പോലും ദൃശ്യഘടനയിലേക്കു ആവാഹിക്കാനുള്ള ലിജോ എന്ന സംവിധായകന്‍റെ ധൈര്യവും കഴിവും പ്രശംസിക്കാതിരിക്കാനാവില്ല.

Category

😹
Fun

Recommended