ജയ് ഭീമുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നടൻ സൂര്യയ്ക്ക് പിന്തുണയറിയിച്ച് കൂടുതൽ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, സത്യരാജ്, സംവിധായകരായ വെട്രിമാരന്‍, പാ രഞ്ജിത്ത്, ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു, സി.എസ് അമൂദന്‍ എന്നിവരാണ് സുര്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ശരിയായ കാര്യം ചെയ്തതിന് ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് വെട്രിമാരൻ അഭിപ്രായപ്പെട്ടു. താരപദവിയെ പുനർനിർവചിക്കുന്ന താരമാണ് സൂര്യയെന്നും അദ്ദേഹം പ്രശംസിച്ചു.
Category
😹
Fun