Skip to playerSkip to main contentSkip to footer
  • 11/16/2021
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.

ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ യഥാർത്ഥ സംഭവ കഥയിൽ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കഥാപാത്രം ആര് ചെയ്യും എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് വലി ആകാംക്ഷയായിരുന്നു. ആ ആകാംക്ഷ തീയേറ്ററുകളിൽ കുറുപ്പ് എത്തുന്നത് വരെ കാക്കാൻ അണിയറപ്രവർത്തകർക്ക് ആകുകയും ചെയ്തു. തിയേറ്ററുകളിൽ എത്തിയ എല്ലാവരേയും ഒരേ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സ്‌ക്രീനില്‍ ടൊവിനോ തോമസ് എത്തിയത്. ചാക്കോ എന്ന യഥാർത്ഥ കഥയിലെ വ്യക്തിയെ സിനിമയിൽ ചാര്‍ലി എന്ന കഥാപാത്രമായി അവതരിപ്പിച്ചത് ടൊവിനോ ആയിരുന്നു.

Category

😹
Fun

Recommended