കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ചലച്ചിത്ര മേള കൊവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ സാധിക്കാതെ വരികയും ഇക്കാല്ലം ആദ്യം ഫെബ്രുവരിയോടെ നടത്തുകയുമായിരുന്നു. എന്നാൽ പതിവ് പോലെ ഇക്കൊല്ലത്തെ മേള ഡിസംബറിൽ തന്നെ നടത്തണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സംഘാടകർ. എന്നാൽ ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത് 26ാമത് കേരള ചലച്ചിത്ര മേള ഡിസംബറിൽ നടത്താൻ സാധിക്കില്ല എന്ന വിവരമാണ്. 2021ലെ മേള 2022 ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാണ് ഇപ്പോൾ പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്.
Category
😹
Fun