Skip to playerSkip to main contentSkip to footer
  • 11/1/2021
കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിൻ്റെ വേദനയിലാണ് ആരാധകർ. പ്രിയതാരത്തിൻ്റെ അകാലമരണം പലർക്കും ഇനിയും അംഗീകരിക്കാനായിട്ടില്ല. നടൻ മരിച്ചപ്പോൾ അനാഥമാകുമെന്ന് കരുതിയ പുനീതിൻ്റെ സ്വന്തം സാമൂഹിക സേവനങ്ങളുടെ ബാക്കി പത്രങ്ങൾക്ക് പിന്തുണയേകി രംഗത്തെത്തിയിരിക്കുകയാണ് തമിഴകത്തിൻ്റെ സൂപ്പർസ്റ്റാർ വിശാൽ ഇപ്പോൾ. പുനീത് നടത്തി വന്നിരുന്ന ചാരിറ്റി പ്രവർത്തനം വിശാൽ ഏറ്റെടുത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം നടന്‍ വിശാല്‍ ഏറ്റെടുത്തു.

Category

😹
Fun

Recommended