• 8 years ago
Movie - Kannappanunni_1977, Lyrics - P Bhaskaran
Music - K Raghavan, Singers - Yesudas, Vani Jayaram
Follow www.facebook.com/rhythmoldmelody
https://twitter.com/chm1961
പഞ്ചവര്‍ണ്ണക്കിളിവാലന്‍ തളിര്‍വെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടുരണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവന്‍ വില്ലെടുത്തു തൊടുത്തപ്പോള്‍
മുല്ലമലരമ്പുകൊണ്ടു ചുണ്ടു ചുവന്നു
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)

കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താല്‍
തണ്ടൊടിഞ്ഞ താമരപോല്‍ കുഴഞ്ഞല്ലോ
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്നു വലിച്ചപ്പോള്‍ നാണിച്ചൂ
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)

ഇന്നുരാത്രി പുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കില്‍
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കില്‍ ..(ഇന്നുരാത്രി)
പുലര്‍ക്കാലപൂങ്കോഴി പാതിരാക്കുയിലായെങ്കില്‍
ഉലകാകെ ഉണരാതെയിരുന്നെങ്കില്‍
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)

Recommended