Skip to playerSkip to main contentSkip to footer
  • 1/20/2025
തൃശൂര്‍: മതിക്കുന്ന് വേല എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ എഴുന്നള്ളിപ്പിന് തൊട്ടു മുൻപ് ആന അനുസരണക്കേട് കാട്ടുകയായിരുന്നു. പരിഭ്രാന്തി സൃഷ്‌ടിച്ച് ആനയെ എലിഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് പെട്ടെന്ന് തന്നെ തളച്ചു. രാവിലത്തെ എഴുന്നള്ളിപ്പിന് തിടമ്പേറ്റുന്നതിനാണ് ആനയെ കൊണ്ടുവന്നത്. ഇടഞ്ഞ കൊമ്പൻ നാശനഷ്‌ടങ്ങളൊന്നും വരുത്തിയില്ല. ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാതെ കൊണ്ടുപോയി. പിന്നീട്‌ നാല് ആനകളെ ഉൾപ്പെടുത്തി എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു. 

Category

🗞
News
Transcript
00:00🎵

Recommended