• 7 years ago
Himachal Pradesh Exit Polls: BJP will win?

ഹിമാചല്‍ പ്രദേശില്‍ ബിജെപി വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ സർവേ ഫലങ്ങള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും. ബിജെപി 47-55 സീറ്റുകളോടെ അധികാരത്തിലേറും, കോണ്‍ഗ്രസ് 13-20 സീറ്റുകളില്‍ ഒതുങ്ങും, മറ്റു കക്ഷികള്‍ 0-2 സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡേ എക്സിറ്റ് ഫലം പ്രവചിക്കുന്നു. 68 അംഗ നിയമ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 338 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത് .1985 മുതല്‍ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍. നിലവില്‍ കോണ്‍ഗ്രസ് ആണ് അധികാരത്തിലിരിക്കുന്നത്. 68 അംഗ നിയമസഭയില്‍ 26 സീറ്റുകളാണ് നിലവില്‍ ബിജെപിക്കുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നാണ് ഇന്ത്യ ടുഡേ സർവേ ഫലം പറയുന്നത്. ഡിസംബർ 9നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെയും ഹിമാചലിലെയും ഫലം തിങ്കളാഴ്ചയായിരിക്കും ഫലം വരിക.

Category

🗞
News

Recommended